കണ്ണൂർ സ്കോഡ് അല്ല, ഇത് “കേരള എക്സൈസ് സംഘം” ; കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ മധ്യപ്രദേശിൽ പോയി പിടികൂടി കേരള എക്സൈസ്

Spread the love

കോഴിക്കോട് : കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ മധ്യപ്രദേശിൽ പോയി പിടികൂടി കേരള എക്സൈസ്.

video
play-sharp-fill

കോഴിക്കോട് രാമനാട്ടുകരയിൽ നിന്നും 2018ൽ കഞ്ചാവുമായി അറസ്റ്റിലായ മധ്യപ്രദേശ് ബേത്തൂർ സ്വദേശി രവിൻചന്തേൽക്കറയേയാണ് കേരള എക്സൈസ് സംഘം പിടികൂടിയത്.

കോഴിക്കോട് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സഹദേവൻ ടി.കെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷാജു സി പി, സിവിൽ എക്സൈസ് ഓഫീസർ രസൂൺകുമാർ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു.