Spread the love

 

വാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെയായിട്ടും ഒരു കുഞ്ഞിനെ ലഭിക്കാത്ത ദമ്ബതിമാര്‍ നിരവധിയാണ്. പലരും വര്‍ഷങ്ങളോളം ചികിത്സകള്‍ നടത്തിയിട്ടും പ്രയോജനമില്ലാതെ ഈ ജന്മം അങ്ങനെയൊരു വിധിയുണ്ടാകില്ലെന്ന് കരുതി ആശ്വസിച്ച്‌ ആ മോഹം ഉപേക്ഷിച്ചവരും ഉണ്ട്.

video
play-sharp-fill

 

അങ്ങനെയുള്ളവര്‍ക്കെല്ലാം മറ്റൊരു കുഞ്ഞിനെ കാണുമ്ബോള്‍ സ്നേഹവും അടുപ്പവും ഒക്കെയുണ്ടാകും. എന്നാല്‍ ജനിച്ച്‌ ദിവസങ്ങള്‍ മാത്രമായ കുഞ്ഞിന വിലയ്ക്ക് വാങ്ങി സ്വന്തമാക്കുകയെന്നത് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

 

സീ കേരളത്തിലെ മിസ്സിസ് ഹിറ്റലര്‍, സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാതാവ്, മഴവില്‍ മനോഹരമയിലെ കല്യാണി, ഏഷ്യാനെറ്റിലെ ചന്ദന മഴ തുടങ്ങിയ സീരിയലുകളില്‍ സാന്നിധ്യമായിരുന്ന സീരിയല്‍ നടി മായാ സുകുവും ഭര്‍ത്താവ് സുകുവുമാണ് ആ ക്രൂരത ചെയ്തത്. വയനാട്ടില്‍ നിന്നുമാണ് രണ്ടു മാസം മാത്രം പ്രായമായ ഒരാണ്‍ കുഞ്ഞിനെ 10,000 രൂപയ്ക്ക് വാങ്ങിക്കൊണ്ട് വന്ന് തിരുവനന്തപുരത്ത് സ്വന്തം കുഞ്ഞാണെന്നു പറഞ്ഞുകൊണ്ടു വളര്‍ത്താന്‍ ആരംഭിച്ചത്. രണ്ടാഴ്ച മുമ്ബായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വയനാട് വൈത്തിരിയില്‍ നിന്നുള്ള യുവതിയും അവരുടെ അമ്മയുമാണ് രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന ആണ്‍കുഞ്ഞിനെ മായാ സുകുവിനും ഭര്‍ത്താവിനും വിറ്റത്. പ്രദേശത്തെ ആശാവര്‍ക്കറായ ഉഷ എന്ന സീമയും ഈ കച്ചവടത്തിന് കൂട്ടുനിന്നു. 10000 രൂപയ്ക്കായിരുന്നു ഇവര്‍ തമ്മിലുള്ള ഇടപാട് പൂര്‍ത്തിയാക്കിയത്. എല്ലാം കഴിഞ്ഞ് ഓഗസ്റ്റ് 11നാണ് ഇവര്‍ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്. ഇടുക്കി സ്വദേശികളായ