Spread the love

തൃശ്ശൂർ : എറവിൽ എച്ച് വൺ എൻ വൺ ബാധിച്ച് യുവതി മരിച്ചു. എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.

video
play-sharp-fill

രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. തുടർന്ന് തീവ്രപരിചരണത്തിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് എച്ച്‌1 എൻ1 പനി ആണെന്ന് സ്ഥിരീകരിച്ചത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീനയുടെ വീട്ടിലെത്തി പരിശോധന നടത്തിവരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group