play-sharp-fill
ആലപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണം മോഷണം പോയി: അയൽവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണം മോഷണം പോയി: അയൽവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

 

ആലപ്പുഴ: ഹരിപ്പാട് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പോലീസിന്റെ പിടിയിലായി. ഹരിപ്പാട് കരുവാറ്റ സ്വദേശി ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി സരസമ്മയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാൽ പവനോളം സ്വർണം കൈക്കലാക്കുകയായിരുന്നു. വീട്ടുകാർ മടങ്ങി എത്തിയപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിൽ വെച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്.


 

തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. അയൽവാസിയായ വീട്ടമ്മയെ സംശയം ഉള്ളതായി  വീട്ടുകാർ പോലീസിൽ അറിയിച്ചു. ഇന്നലെ രാവിലെ മോഷണം പോയതിൽ അഞ്ച് പവൻ സ്വർണം വീടിന്റെ മുന്നിൽ നിന്നും കവറിൽ ആക്കിയ നിലയിൽ തിരികെ കിട്ടിയിരുന്നു. മുക്കാൽ പവന്റെ വള മാത്രമാണ് നഷ്ടമായിരുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സരസമ്മ കുറ്റം സമ്മതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group