play-sharp-fill
നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി, സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവച്ച് പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി

നടൻ നിവിൻ പോളിക്കെതിരെ പീഡന പരാതി, സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവച്ച് പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി

 

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത്  വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയു പരാതി നൽകിയിരിക്കുന്നത്.

 

കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.