Spread the love

കൊച്ചി: ലൈം​ഗികപീഡന കേസിൽ പ്രതിയായ നടൻ മുകേഷിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

video
play-sharp-fill

എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂ‌‌ർത്തിയായത്. മുകേഷിന് ജാമ്യം നല്‍കരുതെന്ന് ഇന്നും സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷിനൊപ്പം മണിയൻപിളള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിൽ അന്നേ ദിവസം ഉത്തരവുണ്ടാകും.ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്.

ഇതിനിടെ ലൈം​ഗികപീഡന കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.