Spread the love

പാലക്കാട്: അച്ചടക്ക നടപടി നേരിട്ട പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം.

video
play-sharp-fill

ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് പദവിയിൽ നിന്നും ഒഴിവാക്കണം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി.

സഹകരണ കോളേജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫീസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷൻ്റെ പരിശോധനയിൽ ശശിക്കെതിരെ തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.പി.എമ്മിൻ്റെ അച്ചടക്ക നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും നഷ്ടപ്പെട്ട ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽ നിന്നും ബ്രാഞ്ചംഗമായി മാത്രം മാറി.