ട്രെയിൻ തട്ടി മരിച്ച ആളുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ അഴുകിയ നിലയിൽ ; പരാതിയുമായി ബന്ധുക്കൾ ; അഴുകിയ നിലയില്‍ കണ്ടെത്തിയത് പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍. മോർച്ചറിയിൽ സൂക്ഷിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസർ(58) ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം ഏറ്റെടുക്കാൻ പത്തനംതിട്ടയിൽ നിന്നും ബന്ധുക്കള്‍ തിരൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രീസര്‍ സംവിധാനം ഉള്‍പ്പെടെയുണ്ടായിരിക്കെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതാണ് അഴുകാൻ കാരണമായത് എന്നാണ് ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണം എന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
Third Eye News Live
0