Spread the love

 

ഹിമാലയത്തില്‍ 41,000 വർഷം പഴക്കമുള്ള ആയിരക്കണക്കിന് പുരാതന ‘സോംബി’ വൈറസുകളെ ഗവേഷകർ കണ്ടെത്തി. ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള 60 ഗവേഷകർ അടങ്ങുന്ന സംഘം വടക്കുപടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയില്‍ നിന്ന് ശേഖരിച്ച ഐസ് സാമ്ബിളുകളിലാണ് മുമ്ബ് അറിയപ്പെടാത്ത 1,700 -ലധികം വൈറസുകളെ കണ്ടെത്തിയത്.

video
play-sharp-fill

നേച്ചർ ജിയോസയൻസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ഒമ്ബത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളില്‍ നിന്നുള്ള വൈറസുകളാണ് ഇവ എന്നാണ്. ഈ സോംബി വൈറസുകള്‍ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാല്‍ ലോകമെമ്ബാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പുരാതന വൈറസുകള്‍ വർഷങ്ങളായി അവയുടെ പരിതസ്ഥിതികളെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാനും ഭാവിയില്‍ അവ പടരുന്നത് തടയാനും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു.

പഠനത്തിൻ്റെ ഭാഗമല്ലാത്ത മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി, താപനില ഉയരുമ്ബോള്‍, ഈ പുരാതന വൈറസുകള്‍ ചുറ്റുമുള്ള സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില്‍, “ഒരു വൈറസ് പരിണമിച്ചാല്‍, മറ്റൊരു പ്രത്യേക ബാക്ടീരിയല്‍ സ്പീഷിസിനെ അത് ബാധിക്കുകയും അവയുടെ നാശത്തിന് കാരണമാവുകയും ചെയ്തേക്കാം. ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് മാനവരാശിക്ക് തന്നെ വെല്ലുവിളിയായി മാറിയേക്കാം എന്നും എറിൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പുരാതന വൈറസുകള്‍ ഉരുകിയാല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് എറിൻ ഹാർവി കരുതുന്നില്ല. പഴയ വൈറസുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച്‌ വിഷമിക്കുന്നതിനു പകരം പുതിയ വൈറസുകള്‍ വികസിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും പഠന റിപ്പോർട്ടില്‍ പ്രതികരിക്കവേ അവർ സൂചിപ്പിച്ചു.