play-sharp-fill
റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോറിക്ഷയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോറിക്ഷയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കോട്ടയം : റോഡിലേക്ക് കടപുഴകി വീണ മരത്തില്‍ ഓട്ടോറിക്ഷയിടിച്ച്‌ മീൻ വില്‍പ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടില്‍ ബിജു ജോസ് (42) ആണ് മരിച്ചത്.

വൈക്കം- തൊടുപുഴ റോഡില്‍ കാഞ്ഞിരമല കോണ്‍വെന്റിനു സമീപം പുലർച്ചെ ഒന്നരയോടെയാണ് അപകടം. ഒന്നര വർഷമായി വെളിയന്നൂർ- അരീക്കര റോഡില്‍ മീൻ വില്‍പ്പന നടത്തുന്ന ബിജു കാഞ്ഞിരമല ഭാഗത്ത് വാടക വീട്ടിലാണ് താമസം.


പുലർച്ചെ വില്‍പ്പനയ്ക്കുള്ള മീൻ വാങ്ങുന്നതിനായി ഓട്ടോറിക്ഷയില്‍ പോകുമ്ബോഴാണ് അപകടം. രാത്രി ഈ ഭാഗത്തുണ്ടായ കാറ്റില്‍ ആഞ്ഞിലി മരം റോ‍ഡിലേക്ക് വീണു കിടക്കുകയായിരുന്നു. ഇതിലാണ് ബിജു സഞ്ചരിച്ച ഓട്ടോയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്നു റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഉടൻ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ബ്ലെസി. മക്കള്‍: ജഫ്രിൻ, ജസ്റ്റിന, ജസിയ. മൂവരും വിദ്യാർഥികള്‍.