Spread the love

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളില്‍ ഒന്നാണ് സൂര്യകാന്തി വിത്തുകള്‍. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങള്‍ കൊണ്ടും സമ്ബുഷ്ടമാണ് ഇവ.

video
play-sharp-fill

വിറ്റാമിന്‍ ഇ, കൊഴുപ്പുകള്‍, പ്രോട്ടീൻ, നാരുകള്‍, ധാതുക്കള്‍, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഹൃദയാരോഗ്യം 

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. രോഗ പ്രതിരോധശേഷി

സെലീനിയം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

3. ദഹനം 

ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ പതിവാക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. പ്രമേഹം

നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. എല്ലുകളുടെ ആരോഗ്യം 

മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

6. വിഷാദം

സെറോടോണിൻ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

7. ഊര്‍ജം

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജം പകരാനും സഹായിക്കും.

8. ചര്‍മ്മം 

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഇവ സഹായിക്കും.