play-sharp-fill
123 വില്ലേജുകളെയും പൂര്‍ണമായും പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം:കത്തോലിക്ക കോണ്‍ഗ്രസ്

123 വില്ലേജുകളെയും പൂര്‍ണമായും പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണം:കത്തോലിക്ക കോണ്‍ഗ്രസ്

 

കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ കർഷകരെയും കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും, കേരളത്തിലെ 123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു .

പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ മറവില്‍ കേന്ദ്ര ഗവണ്‍മെൻറ് നിഗൂഡമായി പരിസ്ഥിതി മേഖലയുടെ കാര്യത്തില്‍ ധൃതഗതിയിലുള്ള നിയമനിർമ്മാണത്തിന് മുതിരുന്നത് പ്രതിഷേധമാണ്. മനുഷ്യൻ്റെ ഇടപെടല്‍ ഒട്ടും ഇല്ലാത്ത സ്ഥലത്ത് നടന്ന ദാരുണ സംഭവത്തിന്റെ മറവില്‍ കേരളത്തിലെ 123 വില്ലേജുകളിലെ ജനത ജീവി തന്നെ ദുസ്സഹമാക്കുന്ന നിയമനിർമാണത്തിനെതിരെ കേരളത്തിലെ കർഷകരെ അണിനിരത്തി സഹന സമരത്തിന് നേതൃത്വം കൊടുക്കുകയും നിയമപരമായി നേരിടുകയും ചെയ്യുവാൻ യോഗം തീരുമാനിച്ചു.


കത്തോലിക്ക കോണ്‍ഗ്രസ് രൂപത നേതൃ സംഗമവും ഗ്ലോബല്‍ നേതാക്കള്‍ക്ക് സ്വീകരണവും സെപ്റ്റംബർ 13 ,14 തീയതികളില്‍ കല്‍പ്പറ്റ ഡി പോള്‍ ഓഡിറ്റോറിയത്തില്‍ നടത്തുവാനും യോഗം തീരുമാനിച്ചു .സംഗമത്തിൻ്റെ നടത്തിപ്പിനായി കല്‍പ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപുറം ചെയർമാനും ഫാ.ടോമി പുത്തൻപുര വർക്കിംഗ് ചെയർമാനും സജി ഫിലിപ്പ് ജനറല്‍ കണ്‍വീനറും ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍ കണ്‍വീനറുംആയി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റ ഡി പോള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കല്‍പ്പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം ഉദ്ഘാടനം ചെയ്തു .രൂപത പ്രസിഡൻ്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു .രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ ,ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കല്‍, ഫാ. ടോമി പുത്തൻപുര , ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് സാജു കൊല്ലപ്പള്ളി , സന്ദി ഫിലിപ്പ്, സാജു പുലിക്കോട്ടില്‍ ,തോമസ് പട്ടമന, ജില്‍സ് മൈക്കല്‍, സജി ഇരിട്ടമുണ്ടക്കല്‍ , ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍ ,അന്നക്കുട്ടി ഉണ്ണിപ്പിള്ളി ,ബീന ജോസ്, ലൗലി ഇല്ലിക്കല്‍, മോളി മമ്മൂട്ടില്‍ എന്നിവർ പ്രസംഗിച്ചു .