Spread the love

 

പാലക്കാട്: ചാലിശ്ശേരിയിൽ ക്ഷേത്രത്തിൽ മോഷണം. പെരുമണ്ണൂർ കോട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിൻറെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടാവ് പണം കവ൪ന്നു. പുല൪ച്ചെ രണ്ടു മണിയോടെയാണ് സംഭവം.

video
play-sharp-fill

 

ക്ഷേത്രത്തിന്റെ പിൻ വശത്തെ ഗേറ്റ് വഴിയാണ് കള്ളൻ അകത്തേക്ക് കടന്നത്. കറുത്ത ഹെൽമെറ്റ് ധരിച്ച് ഭണ്ഡാര പെട്ടിക്കരികിലെത്തി. കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

 

ഭണ്ഡാരത്തിലുണ്ടായിരുന്ന നാണയത്തുട്ടുകളെല്ലാം എടുത്ത കള്ളൻ ക്ഷേത്രം ഓഫീസ് വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തേക്കും കടന്നു. ഇവിടെയുണ്ടായിരുന്ന അലമാരയുടെ പൂട്ടും പൊളിച്ചു. പണമൊന്നും കിട്ടാതായതോടെ അലമാര പൂ൪ണമായും അടിച്ചു തക൪ത്തു. രേഖകളെല്ലാം നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചാലിശ്ശേരി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.