Spread the love

മണർകാട്: ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശ്വാസപ്രഖ്യാപന സമ്മേളനവും മലങ്കര മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും നാളെ നടക്കും.

video
play-sharp-fill

ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മലങ്കര മെത്രാപ്പോലീത്തയായി കൽപ്പിച്ച് പ്രഖ്യാപിച്ച ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് നാളെ വൈകുന്നേരം നാലിന് കത്തീഡ്രലിൽ സ്വീകരണം നൽകും.

പള്ളിയുടെ കിഴക്ക് വശത്തെ ആർച്ചിന് സമീപം എത്തിച്ചേരുന്ന മലങ്കര മെത്രാപ്പോലീത്തയെ ഇടവക വികാരിയും സഹവികാരിമാരും ഭരണസമിതി അം​ഗങ്ങളും ആത്മീയ സംഘടനകളുടെ പ്രവർത്തകരും ഇടവക ജനങ്ങളും കോട്ടയം ഭദ്രാസനത്തിലെ മറ്റ് ഇടവകകളിൽനിന്നുള്ള വിശ്വാസികളും ചേർന്നു സ്വീകരിച്ച് ആനയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കത്തീഡ്രൽ അങ്കണത്തിൽ വിശ്വാസ പ്രഖ്യാപന സമ്മേളനവും നടക്കുമെന്ന് വികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ ഇട്ട്യാടത്ത് അറിയിച്ചു.

കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. കുറിയാക്കോസ് കോർഎപ്പിസ്കോപ്പാ കിഴക്കേടത്ത് അധ്യക്ഷ പ്രസംഗവും വിശ്വാസപ്രഖ്യാപനവും നിർവഹിക്കും.

കത്തീഡ്രൽ ഭാരവാഹികൾ മലങ്കര മെത്രാപ്പോലീത്തയ്ക്ക് ഉപഹാരം സമർപ്പിക്കും. റിട്ട. ചീഫ് സെക്രട്ടറി റ്റോം ജോസ്, ക്നാനായ അതിഭദ്രാസനത്തിൻ്റെ റാന്നി മേഖലാധിപൻ കുര്യാക്കോസ് മോർ ഈവാനിയോസ്, ബെന്നി ബെഹനാൻ എംപി, ആന്റണി ജോൺ എംഎൽഎ, യാക്കോബായ

സഭാ അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ എന്നിവർ പ്രസം​ഗിക്കും. മലങ്കര മെത്രാപ്പോലീത്താ ജോസഫ് മോർ ഗ്രീഗോറിയോസ് മറുപടി പ്രസംഗം നടത്തും. ഫാ. എം.ഐ. തോമസ് മറ്റത്തിൽ സ്വാ​ഗതവും, കത്തീഡ്രൽ ട്രസ്റ്റി പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ കൃതജ്ഞതയും പറയും.