video
play-sharp-fill
ഭാര്യയുടെ മരണം താങ്ങാനായില്ല! “ഞാൻ സോണിയയുടെ അടുത്തേക്ക് പോകുകയാണ്, മക്കളെ നോക്കണം” ; സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു ; മരിച്ചത് പനച്ചിക്കാട് സ്വദേശിയായ അനിൽ

ഭാര്യയുടെ മരണം താങ്ങാനായില്ല! “ഞാൻ സോണിയയുടെ അടുത്തേക്ക് പോകുകയാണ്, മക്കളെ നോക്കണം” ; സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു ; മരിച്ചത് പനച്ചിക്കാട് സ്വദേശിയായ അനിൽ

കോട്ടയം : കഴിഞ്ഞദിവസം യു കെയിൽ കുഴഞ്ഞു വീണു മരിച്ച ചിങ്ങവനം സ്വദേശിനിയായ നേഴ്സിൻ്റെ ഭർത്താവിനെ  മരിച്ച നിലയിൽ കണ്ടെത്തി.

ഞായറാഴ്ച യുകെയിൽ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നേഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) നാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിൽ റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ യുകെയിൽ നിന്നും  10 ദിവസത്തേക്ക് നാട്ടിൽ എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യു.കെ യിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.

സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു.

ലിസയും, ലൂയിസുമാണ് അനിൽ – സോണിയ ദമ്പതികളുടെ മക്കൾ.