
മലപ്പുറം : ചുട്ടുപൊള്ളുന്ന ചൂടിൽ കിളികൾക്കു തണ്ണീർകുടം സ്ഥാപിച്ചു മാതൃകയാവുകയാണ് മലപ്പുറത്തെ അബ്ദുറഹുമാനനഗർ വില്ലേജ് ഓഫീസ്.
ഇവിടെ വന്നുപോകുന്ന കിളികൾക്കു ശുദ്ധ ജലം ലഭിക്കുന്നതിനു വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദ് ന്റെ നേതൃത്വത്തിലാണ് തണ്ണീർക്കുടം സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തു ആദ്യമായിട്ടാണ് ഒരു വില്ലേജ് ഓഫീസിൽ ഇത്തരത്തിൽ ഒരു മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്.
ബിനു.പി, വേണുഗോപാൽ, ഒ അബ്ദുൾകലാം. സഹൽ ചോലക്കൽ. വിജയ. ടി,മുഹമ്മദ് മമ്പുറം. നൌഫൽ പുകയൂർ അബ്ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.


