എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍ ; പിടിയിലായത് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ

Spread the love

തളിപ്പറമ്പ് :  എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ മുഫാസിനെയാണ് തളിപ്പറമ്ബ് റേൻജ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ കേട്ടക്കുന്നില്‍ വച്ച്‌ പിടിക്കൂടിയത്.

video
play-sharp-fill

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിവരുന്നതിനിടയിലാണ് യുവാവില്‍ നിന്ന് 100 മില്ലിഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തത്.

അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ, പ്രിവൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസർ വിജിത്ത് ടി വി, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനില്‍കുമാർ സി വി എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group