ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട ; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന 7.8 കിലോ മയക്കുമരുന്ന്

Spread the love

മനാമ: ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട. 7.8 കിലോയിലേറെ ലഹരിമരുന്നാണ് പിടികൂടിയത്. 54,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ നിരവധി പേര്‍ അറസ്റ്റിലായി.
പൊലീസ് നടത്തിയ പ്രധാന ദൗത്യത്തിലാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും അവരെ മയക്കുമരുന്നുമായി പിടികൂടുകയുമായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കച്ചവടം സംബന്ധമായ വിവരങ്ങൾ പൗരന്മാർക്കും താമസക്കാർക്കും 996 ഹോട്ട്‌ലൈനിൽ അറിയിക്കാം. [email protected] എന്ന ഇ-മെയിൽ വിലാസത്തിലും വിവരങ്ങൾ നൽകാം.

video
play-sharp-fill