Spread the love

കണ്ണൂർ : കണ്ണൂർ തേർത്തല്ലിയില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്.

video
play-sharp-fill

ഭർത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്കൂട്ടർ പോയിക്കൊണ്ടിരുന്നത്. കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്‌, സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിച്ചതിന് ശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയാണുണ്ടായത്. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭർത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും. അപകടമുണ്ടാക്കിയ ഗുഡ്സ് ഓട്ടോയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.