
സ്വാകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക്
റിട്ടയർമെന്റ് കാലത്തേക്ക് വരുമാനം ലഭ്യമാക്കുന്നതിനുള്ള റിട്ടയർമെന്റ് സേവിംഗ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്)തൊഴിലുടമയും ജീവനക്കാരനും തുല്യ സംഭാവനയാണ് ഇത്.
എപ്പോഴാണ് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ കഴിയുന്നത്? ഒരു മെഡിക്കല്‍ എമർജൻസിയോ, ലോണ്‍ തിരിച്ചടച്ചോ പോലെ പണത്തിന് അടിയന്തര ആവശ്യം വന്നാല്‍ പ്രത്യേക കാരണങ്ങള്‍ കാണിച്ച് പിഎഫ് അക്കൗണ്ടില്‍ നിന്ന് പിൻവലിക്കാം.
അപേക്ഷ നല്കി ഒരാഴ്ചയ്ക്കുള്ളില്‍ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.
പിഎഫ് തുകയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം
* ആദ്യം www.epfindia.gov.in എന്ന ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിക്കുക .തുടർന്ന്ച്ച് ഹോംപേജിലെ “ഓണ്‍ലൈൻ അഡ്വാൻസ് ക്ലെയിം” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
* ഉപഭോക്താവിന്റെ യുഎഎൻ നമ്ബറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
* ലോഗിൻ ചെയ്തശേഷം, ‘ഓണ്‍ലൈൻ സർവീസ് ഓപ്ഷൻ ക്ലിക് ചെയ്യുക
* ഇപിഎഫ്-ല്‍ നിന്ന് പിഎഫ് അഡ്വാൻസ് പിൻവലിക്കാൻ, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് അനുയോജ്യമായ ക്ലെയിം ഫോം (ഫോം 31, 19, 10C, അല്ലെങ്കില്‍ 10D) തിരഞ്ഞെടുക്കുക.
* അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങള്‍ നല്കി ഫോം പരിശോധിച്ചുറപ്പിക്കുക.
* പ്രൊസീഡ് ഫോർ ഓണ്‍ലൈൻ ക്ലെയിം” ക്ലിക് ചെയ്ത ശേഷം , ഡ്രോപ്പ് ഡൗണില്‍ നിന്ന് പിഎഫ് അഡ്വാൻസ് ഫോം 31 തിരഞ്ഞെടുക്കുക.
* നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ പിൻവലിക്കാനുള്ള കാരണം തിരഞ്ഞെടുക്കുക.
* പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നല്‍കുക.
* ബാങ്ക് അക്കൗണ്ട് ചെക്കിന്റെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്തതിനൊപ്പം നിങ്ങളുടെ മേല്‍വിലാസം നല്‍കുക
* നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈലില്‍ ലഭിച്ച ഒടിപി നല്‍കുക.
രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 011 22901406 എന്ന നമ്ബരിലേക്ക് മിസ്ഡ് കോള്‍ ചെയ്തും നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാം.. എസ്എംഎസ് വഴി പിഎഫ് ബാലൻസ് വിവരങ്ങള്‍ ലഭിക്കും. മെഡിക്കല്‍ എമർജൻസി കേസുകളില്‍, പിഎഫ് ക്ലെയിം പണം ഒരു മണിക്കൂറിനുള്ളില്‍ പ്രോസസ്സ് ചെയ്യാവുന്നതുമാണ്.







