play-sharp-fill
മദ്യ ലഹരിയിൽ ഭാര്യയെ തലക്കടിച്ചു വീഴ്ത്തി ; മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

മദ്യ ലഹരിയിൽ ഭാര്യയെ തലക്കടിച്ചു വീഴ്ത്തി ; മരിച്ചെന്ന് കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

തലശ്ശേരി: പിണറായിയില്‍ ഭാര്യയെ തലക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലില്‍ വീട്ടില്‍ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം.

രവീന്ദ്രൻ മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നതിനിടെ ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച്‌ വീഴ്ത്തുകയായിരുന്നു. ഇവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഭാര്യ മരിച്ചെന്ന് കരുതിയ രവീന്ദ്രൻ വീടിന്‍റെ മുകള്‍ നിലയില്‍ കയറി തൂങ്ങി മരിച്ചെന്നാണ് നിഗമനം. മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിയില്‍ ഏതാനും മാസം മുമ്ബാണ് വാടകക്ക് താമസം തുടങ്ങിയത്.

ഒരു മകനും മകളുമുണ്ട്. മൃതദേഹം തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്ന് വൈകീട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group