Spread the love

കൊച്ചി: നാർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി സോണല്‍ യൂണിറ്റ് രണ്ട് തവണയായി പിടിച്ചെടുത്ത മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു.

video
play-sharp-fill

2700 കിലോ വരുന്ന മയക്കുമരുന്നാണ് അമ്ബലമേട്ടിലെ കേന്ദ്രത്തില്‍ വെച്ച്‌ നശിപ്പിച്ചത്. എൻസിബി ഡിഡിജി മനീഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. 199.5 കിലോ ഹെറോയിനും 2525 കിലോ മെത്തുമാണ് എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം നശിപ്പിച്ച്‌ കളഞ്ഞത്.

ഇറാനില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയ 2700 കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്. 2022 ഒക്ടോബർ, 2023 മെയ് മാസങ്ങളിലാണ് യഥാക്രമം 199.445 കിലോഗ്രാം ഹെറോയിനും 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും എൻസിബി പിടിച്ചെടുത്തത്. ഏഴ് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌ മയക്കുമരുന്ന് നശിപ്പിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ (ദക്ഷിണ മേഖല) എൻസിബി, സോണല്‍ ഡയറക്ടർ എൻസിബി കൊച്ചിൻ, ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐ കൊച്ചിൻ എന്നിവരടങ്ങുന്ന ഉന്നതതല ഡ്രഗ് ഡിസ്പോസല്‍ കമ്മിറ്റി (എച്ച്‌എല്‍ഡിഡിസി) രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ലഹരിമരുന്ന് നശിപ്പിച്ചത്.