
ആലപ്പുഴ : ഇഷ്ടികഫാക്ടറിയിലെ മറുനാടൻ തൊഴിലാളിയെ താമസിക്കുന്ന മുറിക്കുമുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.
ഒപ്പം താമസിച്ചിരുന്നയാളെ വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമബംഗാള്‍ ദക്ഷിണ ദിനജ്പുർ ജില്ലയിലെ ബാഗിചാപുർ നേന്ദ്ര വില്ലേജില്‍ സോമയ് ഹസ്ദ(24)യെ ആണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പ്രതിയായ അതേ ജില്ലയിലെ ചാരുല്യ ലക്ഷ്മിതാല വില്ലേജില്‍ സനദൻ ടുഡു(22)വാണ് അറസ്റ്റിലായത്.
പ്രതിയുടെ കാമുകിമാരുമായി സോമയ് ഹസ്ദ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റിങ് നടത്തിയതിലുള്ള വിരോധമാണ് കൊലയിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ കയർ മുറുക്കി കൊല്ലുകയായിരുന്നുവെന്ന് വള്ളികുന്നം എസ്.എച്ച്.ഒ. ടി. ബിനുകുമാർ വ്യക്തമാക്കി
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലപ്പെട്ടയാളും പ്രതിയും താളീരാടി ആലുവിളയില്‍ മോഹനന്റെ സിമന്റുകട്ട നിർമാണ ശാലയിലെ തൊഴിലാളികളായിരുന്നു. അഞ്ചുദിവസം മുൻപാണ് ഇവിടെ ഇവർ ജോലിക്കെത്തിയത്. ഫാക്ടറിക്കുള്ളിലെ മുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുഹൃത്തുക്കളായ ഇരുവരും മുൻപ് ചിങ്ങവനത്തെ സിമന്റുകട്ട നിർമാണശാലയിലാണ് ജോലി ചെയ്തത്.







