
വിരിപ്പുകാല : മൃത്യുഞ്ജയം തന്ത്രവിദ്യാപീഠത്തിന്റ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള രാമായണ തത്വവിചാര സത്രം ഇന്ന് (ആഗസ്റ്റ് 7) വൈകിട്ട് 7ന് ആരംഭിക്കും.
എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ചെയർമാൻ കെ.പി. നടരാജൻ ഭദ്രദീപം കൊളുത്തുന്നതോടെ സത്രത്തിന് സമാരംഭമാകും. വിരുപ്പുകാലാ ശ്രീ ശക്തീശ്വരം ക്ഷേത്രം വൈസ് പ്രസിഡന്റ് മനോജ് വല്യമട ആധ്യക്ഷത വഹിക്കുന്ന സത്രസമാരംഭ സഭ കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആർ രാജീവ് ഉദ്ഘാടനം ചെയ്യും.
തന്ത്രവിദ്യാപീഠം രക്ഷാധികാരി ബ്രഹ്മശ്രീ എം.എൻ ഗോപാലൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. 8-ാം തീയതി മുതൽ 11-ാം തീയതി വരെ വൈകുന്നേരം (7മുതൽ 8.30 വരെ) അഡ്വ.റ്റി. ആർ രാമനാഥൻ വടക്കൻ പറവൂർ, വളവനാട് വിമൽ വിജയ് കന്യാകുമാരി, വിഷ്ണു ഉണ്ണികൃഷ്ണൻ വാകത്താനം,രശ്മി രഘുനാഥ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ പ്രമുഖരായ ആചാര്യന്മാർ പ്രഭാഷണം നടത്തും. സത്രത്തിന്റെ ഭാഗമായി 2-ാം ദിവസം മുതൽ നിത്യവും വിവിധങ്ങളായ അപൂർവ്വ താന്ത്രിക യാഗങ്ങളും നടത്തപ്പെടും.



