Spread the love

 

കുമരകം: സ്വകാര്യ ബസ് ജീവനക്കാരുടെ നല്ല മനസ് ഒരു യാത്രക്കാരിക്ക് അടിയന്തര ചികിത്സ ലഭിക്കാനിടയാക്കി.

video
play-sharp-fill

ചേർത്തല കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന പി.ടി.എസ് എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ബസിൽ വച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ യാത്രക്കാരിയെ യാത്രാ മദ്ധ്യേ ആശ പത്രിയിൽ കൊണ്ടുപോയി ചികിത്സ ഉറപ്പാക്കിയത്.

ഇന്നലെ വൈകുന്നേരം 6.30 ന് കുമരകത്തുനിന്നും ചേർത്തലക്ക് പോകുമ്പോഴാണ് ബസിൽ മുഹമ്മ സ്വദേശിനിയായ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ്സ്‌ ജീവനക്കാരായ ബിനീഷ് (ഡ്രൈവർ), രഞ്ജിത്ത് പി.സി(കണ്ടക്ടർ) എന്നിവരുടെ സമയോചിതമായ ഇടപെടൽമൂലം യാത്രികക്ക് ആരോഗ്യം വീണ്ടെടുക്കാനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സ്‌ യാത്ര തുടങ്ങുമ്പോൾ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട യാത്രക്കാരിയെ യാത്രാമദ്ധ്യേ ബസ്സ്‌ നിർത്തി കുമരകം അപ്സര ജംക്ഷനിൽ പ്രവർത്തിക്കുന്ന
എസ്എച്ച്എംസി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സ ഉറപ്പുവരുത്തി വേണ്ട നടപടികൾ ആശുപത്രിയിൽ പൂർത്തിയാക്കിയ ശേഷമാണ് ബസ്സ്‌ യാത്ര പുനരാരംഭിച്ചത്. യാത്രക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എസ്.എച്ച്.എം.സി ആശുപത്രി പി.ആർ.ഒപിന്നീട് ബസ് ജീവനക്കാരെ അറിയിച്ചു. .