കുമരകം മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച തുകയും അവശ്യവസ്തുക്കളും കൈമാറി
കുമരകം: മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും അവശ്യവസ്തുക്കൾ കോട്ടയം ജില്ല ഭരണകൂടത്തിന്റെ “സസ്നേഹം കോട്ടയം” പദ്ധതിയിലേക്കും കൈമാറി.
കുമരകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സമാഹരിച്ച 30,868 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഏകദേശം 60,000
രൂപയുടെ അവശ്യവസ്തുക്കൾ ഞായറാഴ്ച ഉച്ചയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ ലാലുവിന്റെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ കോട്ടയം ബസേലിയസ് കോളേജിലെ സ്വീകരണ കേന്ദ്രത്തിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൊസൈറ്റിഅംഗങ്ങൾ കഴിഞ്ഞ ദിവസം എത്തിച്ചു നൽകി.
ഉദ്യമം പൂർത്തിയാക്കുവാൻ സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും വിവിധ കൂട്ടായ്മകൾക്കും മണ്ഡലം
ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നന്ദി അറിയിച്ചു.
Third Eye News Live
0