വയനാട് ദുരന്തം : 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യേനെപോയ കൽപിത സർവകലാശാല

Spread the love

കോഴിക്കോട് : വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് യേനെപോയ കല്‍പിത സർവകലാശാല.

video
play-sharp-fill

ദുരന്ത ബാധിത കുടുംബങ്ങളില്‍ പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികള്‍ക്ക് വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് യേനെപോയ കല്‍പിത സര്‍വകലാശാല ചാൻസലർ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു.

എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്സിങ്, എൻജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കല്‍ – പാരാമെഡിക്കല്‍ പ്രഫഷണല്‍ ബിരുദ കോഴ്സുകളില്‍ ഉള്‍പ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുക. ദുരന്ത ബാധിത കുടുംബങ്ങളിലെ നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികള്‍, യേനെപോയ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യേനെപോയ കല്‍പിത സർവകലാശാലക്കം യേനെപോയ ഗ്രൂപ്പിനും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും ഇവർക്ക് പ്രവേശനം നല്‍കുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച്‌ ഏറ്റവും അർഹരായവരെ കണ്ടെത്തി സൗജന്യ വിദ്യാഭ്യസം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് യേനെപോയ അധികൃതർ വ്യക്തമാക്കി.