അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് ഒരാൾ ചികിത്സയിൽ, ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരമെന്നും സംശയം, സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും
തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്.
സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും.
നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിലുള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0