play-sharp-fill
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഇല്ല, അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി അനിശ്ചിതത്വത്തിൽ, പുതിയ വാഹനങ്ങൾ വാങ്ങാനുള്ള നടപടിയും വെള്ളത്തിലായി, ബജറ്റിൽ അനുവദിച്ച തുക പാഴ്ചെലവായി; മന്ത്രിയുടേയും കമ്മീഷ്ണറുടെയും പോരിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഇല്ല, അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി അനിശ്ചിതത്വത്തിൽ, പുതിയ വാഹനങ്ങൾ വാങ്ങാനുള്ള നടപടിയും വെള്ളത്തിലായി, ബജറ്റിൽ അനുവദിച്ച തുക പാഴ്ചെലവായി; മന്ത്രിയുടേയും കമ്മീഷ്ണറുടെയും പോരിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറും ട്രാൻസ്പോർട്ട് കമ്മിഷ്ണർ എസ് ശ്രീജിത്തും തമ്മിലുള്ള തർക്കത്തിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും തടസ്സപ്പെട്ടിട്ട് രണ്ടുവർഷത്തിലേറെയായി.

നാല് ആർടിഒമാരുടെയും 14 ജോയിന്റ്‌ ആർടിഒമാരുടെയും 74 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മേൽത്തട്ടിലെ തർക്കത്തിനിടയിൽ വകുപ്പുതല അച്ചടക്കനടപടികളും അട്ടിമറിക്കപ്പെട്ടു.

നികുതിവെട്ടിപ്പിന് ട്രാൻസ്പോർട്ട് കമ്മിഷണർ കുറ്റക്കാരനെന്ന് കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ സസ്പെൻഡ് ചെയ്തത് രണ്ടുമാസത്തിനുശേഷമാണ്. ടെസ്റ്റിന് ഹാജരാകാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയ 15 ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തർക്കത്തിനിടയിൽ കുടുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെപേരിൽ ഇരുവർക്കുമിടയിൽ തുടങ്ങിയ തർക്കം വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നവിധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. മന്ത്രിയും കമ്മിഷണറും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതിയും അനിശ്ചിതത്വത്തിലായി.

ധനവകുപ്പിന്റെ അനുമതിനേടാതെ തുടങ്ങിയ ഡ്രൈവിങ് ലൈസൻസ്, ആർസി അച്ചടിയും വീണ്ടും മുടങ്ങി. 15 വർഷത്തെ പഴക്കത്തെ തുടർന്ന് പിൻവലിച്ച 64 വാഹനങ്ങൾക്കു പകരം പുതിയവ വാങ്ങാനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. ബജറ്റിൽ അനുവദിച്ച 26.78 കോടി രൂപ ചെലവഴിക്കാതെ വകുപ്പ് പാഴാക്കുകയും ചെയ്തു.