പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ വിപുലമായ സംവിധാനം; സോണൽ/സർക്കിൾ ഓഫീസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് മുഖേനയും പരിശോധന, മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ മാസത്തിൽ മാത്രം പിഴയായി ഈടാക്കിയത് 4,30,610 രൂപ

Spread the love

തിരുവനന്തപുരം: നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ.

video
play-sharp-fill

ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ മാസത്തിൽ മാത്രം 14,30,610 രൂപ പിഴ ഈടാക്കിയെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ മേയർ വ്യക്തമാക്കി.

“മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ നഗരസഭ ശക്തമായി മുന്നോട്ട് പോവുകയാണ്. സോണൽ/സർക്കിൾ ഓഫീസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവ മുഖേന നടക്കുന്ന പരിശോധനകളിലൂടെ പിടികൂടുന്നത് കൂടാതെ പൊതുജനങ്ങൾ അവരുടെ മൊബൈൽഫോൺ ക്യാമറകളിലും വീടുകളിൽ സ്ഥാപിച്ച സിസിടിവികളിലും ഒപ്പിയെടുക്കുന്നവയിലൂടെയും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നുണ്ട്,” മേയർ പോസ്റ്റിലൂടെ വിശദമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മസേനയെ ഏൽപ്പിക്കുക, ഭക്ഷണ മാലിന്യങ്ങൾ കിച്ചൻബിൻ സംവിധാനത്തിലൂടെ സംസ്കരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ജൈവ/അജൈവ മാലിന്യങ്ങൾ നഗരസഭയുടെ അംഗീകാരമുള്ള ഏജൻസികളെ മാത്രം ഏൽപ്പിക്കുക എന്നിങ്ങനെ മാലിന്യങ്ങൾ സംസ്കരിക്കുവാൻ നഗരസഭ വിവിധങ്ങളായ സംവിധാനങ്ങൾ ഒരുക്കി നൽകുന്നുണ്ടെന്നും മേയർ പറഞ്ഞു.

പൊതുജങ്ങൾക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ പകർത്തി നഗരസഭയ്‌ക്ക് അയച്ചുനൽകാമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക ഫോൺ നമ്പറും ( 9447377477 ) ഇമെയിൽ ഐഡിയും ([email protected] ) പോസ്റ്റിൽ പങ്കുവച്ചു.

കഴിഞ്ഞ മാസം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയി മരണപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നാലെ മാലിന്യ നിർമ്മാർജ്ജനത്തിൽ നഗരസഭയുടെ കെടുകാര്യസ്ഥത വലിയ തോതിൽ വിമർശന വിധേയമായിരുന്നു.