Spread the love

ചുരൽമല : ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടകൈ സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളുമെത്തിയപ്പോൾ സുബൈദയും ഉമ്മ നബീസയും സങ്കടക്കടലിനു നടുവിലായിരുന്നു.

video
play-sharp-fill

എല്ലാം നഷ്ടമായതിന്റെ വേദനകളാണ് ഇരുവരും രാഹുലിനോട് പങ്കുവച്ചത്.

‘‘വീട് നഷ്ടമായി, കൊച്ചു മകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടക്കാതെ പോയി’’–രാഹുലിനോട് ഇരുവരും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സങ്കടപ്പെടേണ്ടന്നും ഫിദയുടെ വിവാഹം നടത്തി നൽകുമെന്നും വീടു നിർമിക്കാമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആ ഉറപ്പ് ഏറ്റെടുത്തു.

‘‘വീട് തിരിച്ചു കിട്ടും. വീട് നഷ്ടപ്പെട്ടവർക്കെല്ലാം വീട് ലഭിക്കുമെന്ന് അവരോട് പറയണം’’– രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് പറഞ്ഞു.

‘‘സുരക്ഷിതമായ സ്ഥലത്ത് വീട് വച്ചു തരും. കല്യാണവും നടക്കും. ഒന്നും പേടിക്കേണ്ട’’–വി.ഡി.സതീശൻ ഇരുവരോടും പറഞ്ഞു.

പുത്തുമല ദുരന്തത്തില്‍ നഷ്ടം സംഭവിച്ചവർക്കു ധനസഹായം ലഭിച്ചിട്ടില്ലെന്നു ചിലർ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നു കൽപ്പറ്റ എംഎൽഎ ടി.സിദ്ദിഖ് രാഹുലിനോട് പറഞ്ഞു.

ഇരുവരുടേയും മേൽവിലാസവും ഫോൺ നമ്പരും ടി.സിദ്ദിഖ് എഴുതിയെടുത്തു.