കുമരകം സാവിത്രിക്കവലയിൽ ഇരുട്ട് : സർവത്ര ഇരുട്ട്: വഴിവിളക്കുണ്ടെങ്കിലും എല്ലാം കണ്ണടച്ചു.

Spread the love

 

കുമരകം: വഴിവിളക്കുകൾ ഇല്ലാതെ ഇരുട്ടിൽ മുങ്ങി ബസാർ സാവിത്രിക്കവല. കുമരകം അട്ടിപ്പീടിക കൊഞ്ചുമട റോഡിൽ പലയിടങ്ങളിലും വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്.

video
play-sharp-fill

പ്രവർത്തിക്കുന്നവ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലെയാണ് കത്തുന്നത്. സാവിത്രിക്കവലയിൽ മൂന്ന് ദിശകളിൽനിന്നും വാഹനങ്ങൾ വരുന്ന ജങ്ക്ഷനാണ് ഇരുട്ടിൽ മുങ്ങിയിരിക്കുന്നത്.

സമീപത്തെ ഓട്ടോ സ്റ്റാൻഡും ഇതോടെ ഇരുട്ടിലായി. വഴിവിളക്കുകൾ ഇല്ലാത്തത്
നാട്ടുകാരെ വലയ്ക്കുന്നു. ഇരുളിന്റെ മറവിൽ കളളൻമാർ പതുങ്ങിയിരിക്കാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിൽ എത്തുന്നവരും ബുദ്ധിമുട്ടുന്നു. കാൽനടയാത്രികർക്കും പുലർച്ചെ പത്രം,പാൽ വിതരണത്തിന്

പോകുന്നവർക്കും നടപ്പുകാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിപ്പിക്കുന്നുണ്ട്. വഴിവിളക്കുകൾ പ്രവർത്തനരഹിതമാക്കി ഇരുട്ടിൽനിന്നും മോചനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.