video
play-sharp-fill

Saturday, May 17, 2025
HomeMainസ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ ബൈക്കിൽ പിന്തുടർന്ന് മാല കവർന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെ കസബ...

സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ ബൈക്കിൽ പിന്തുടർന്ന് മാല കവർന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെ കസബ പോലീസ് പിടികൂടി

Spread the love

 

പാലക്കാട്: സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ പിന്തുടർന്ന് ബൈക്കിൽ വന്ന് മാല പൊട്ടിച്ച യുവാക്കൾ പിടിയിൽ. കൊല്ലം സ്വദേശികളായ സെയ്താലി (24), അമീർഷാ (28) എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്.

 

2024 ജൂൺ മാസം 29 തീയതിയാണ് കേസിന് ആസ്പദമായ സംഭവം. എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതിയെ പിന്തുടർന്ന് ബൈക്കിൽ വന്ന രണ്ട് യുവാക്കൾ പുറകിൽ നിന്നും മാല കവരുകയായിരുന്നു. തുടർന്ന് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു. പിന്നീട് കേരളത്തിലേക്ക് എത്തുകയും ചെയ്തു. ബൈക്കിൽ തെറ്റായ നമ്പരും മുഖംമറച്ചു കൊണ്ടും തെളിവുകൾ ബാക്കി വയ്ക്കാതെ ആയിരുന്നു പ്രതികളുടെ ഓരോ നീക്കവും.

 

പരാതിയെ തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 450 കിലോമീറ്റർ ദൂരം 300 ഓളം സിസിടിവി പരിശോധന നടത്തിയ ശേഷമാണ് പ്രതികളിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തമിഴ്നാട്ടിലും കേരളത്തിലുമായി മാല പൊട്ടിക്കൽ, കഞ്ചാവ് കേസ്, പിടിച്ചുപറി, ബൈക്ക് മോഷണം , പോക്സോ തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇവർ പ്രധാനമായും നോട്ടമിടുന്നത്. വലിയ സ്വർണ്ണമാല ധരിച്ചവരെ കണ്ടാൽ പ്രതികൾ സഞ്ചരിക്കുന്ന ആഡംബര ബൈക്ക് തിരിച്ച് അവരുടെ പുറകിൽ വന്നാണ് അതിവേഗത്തിൽ മാല കവരുന്നത്. കിട്ടിയ മലയുമായി അതിവേഗത്തിൽ പായുകയാണ് പതിവ്. മാല പൊട്ടിക്കുന്ന ഒരു ദിവസം മുൻപായി സ്ഥലങ്ങൾ എല്ലാം മനസ്സിലാക്കാനായി കാറിൽ യാത്ര ചെയ്യുന്ന രീതിയാണ് ഇവർക്ക്.

 

കാറിൽ വന്ന ഒരാളെ കൂടി കേസിൽ അറസ്റ്റ് ചെയ്യാനുണ്ട്. സ്വർണ്ണം വിൽപ്പന നടത്തിയതിൽ ലഭിച്ച രണ്ടരലക്ഷം രൂപയും മൊബൈൽ ഫോൺ എന്നിവ പോലീസ് ഇവരിൽ നിന്നും റിക്കവറി ചെയ്ത് കോടതിയിൽ ഹാജരാക്കും. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments