video
play-sharp-fill

വയനാട് ദുരന്തം: രണ്ടു തവണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി, അത് അവഗണിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരേ രാജ്യസഭയില്‍ അമിത് ഷാ

വയനാട് ദുരന്തം: രണ്ടു തവണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി, അത് അവഗണിച്ചു; സംസ്ഥാന സര്‍ക്കാരിനെതിരേ രാജ്യസഭയില്‍ അമിത് ഷാ

Spread the love

 

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

ജൂലൈ 23നും 24നും കേന്ദ്രം ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പു നല്‍കിയിരുന്നു. നിർദ്ദേശമനുസരിച്ച്‌ കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌ ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.ദുരന്ത പ്രതികരണ സേനാ സംഘത്തെ (എന്‍ഡിആര്‍എഫ്) മുന്‍കൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ 23ന് ഒന്‍പതു സംഘത്തെയും 30ന് മൂന്നു സംഘത്തെയും അയച്ചു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട സമയത്ത് ജനങ്ങളെഒഴിപ്പിച്ചില്ല.

എന്‍ഡിആര്‍എഫ് സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കണമായിരുന്നെന്നും അമിത്ഷാ പറഞ്ഞു. അതേസമയം, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ മരണം 185 ആയതായാണ് ഒടുവില്‍ ലഭ്യമാകുന്ന റിപ്പോർട്ടുകള്‍.