play-sharp-fill
മുണ്ടക്കൈ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മുണ്ടക്കൈ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ തകർന്ന വീടിനുള്ളിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ. വീട് പൂർണമായും മണ്ണിൽ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.


ജീവനുള്ള ആളുകളെ പൂർണമായും ഇന്നലെ തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോർട്ടുകളിലും ആളുകൾ കൂടുങ്ങിക്കിടന്നിരുന്നു. ഇവരെയെല്ലാം പുറത്തെത്തിച്ചിട്ടുണ്ട്. ചൂരൽമലയിൽ താൽക്കാലികമായി നിർമിച്ച പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഒരു പാലം കൂടി നിർമിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇരുനൂറോളം വീടുകളാണ് മുണ്ടക്കൈയിൽ റോഡിന് ഇരുവശങ്ങളിലുമായി ഉണ്ടായിരുന്നത്. ഒരു പച്ചപ്പുല്ല് പോലും അവശേഷിക്കാതെ ഉരുൾപൊട്ടലിൽ ഗ്രാമം അപ്പാടെ ഇല്ലാതായി. 155 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന സ്ഥിരീകരണം.