play-sharp-fill
മുണ്ടക്കൈ ഉരുൾപൊട്ടൽ:  രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ദുരിതബാധികർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം നൽകുമെന്ന് ഷെഫ് സുരേഷ് പിള്ള, ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുന്നുവെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്

മുണ്ടക്കൈ ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ദുരിതബാധികർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം നൽകുമെന്ന് ഷെഫ് സുരേഷ് പിള്ള, ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുന്നുവെന്ന് ഫെയ്സ്ബുക്ക് കുറിപ്പ്

കൽപറ്റ: വൻ ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർക്കും ദുരിതബാധികർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം നൽകുമെന്ന് ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം ഒരുക്കുന്നത്.

അതേസമയം, വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. 36 മൃതദേഹങ്ങൾ പലയിടങ്ങളിലായി ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മേപ്പാടി ഹെൽത്ത് സെന്ററിൽ 18 മൃതദഹങ്ങളും സ്വകാര്യ മെഡിക്കൽ കോളേജിൽ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നൽകുന്ന വിവരം. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലൂടെ ഒഴുകിയെത്തിയ 11 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്.

രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.