video
play-sharp-fill

രക്ഷകരെ കാത്ത് പ്രാർത്ഥനയോടെ, കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞ് ശരീരം അനക്കാനാവാതെ ഒരു ജീവൻ‌ ; രക്ഷാ പ്രവർത്തനം തുടരുന്നു

രക്ഷകരെ കാത്ത് പ്രാർത്ഥനയോടെ, കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞ് ശരീരം അനക്കാനാവാതെ ഒരു ജീവൻ‌ ; രക്ഷാ പ്രവർത്തനം തുടരുന്നു

Spread the love

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിലുണ്ടായ ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ശരീരത്തിൻറെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ്. മലവെള്ളപ്പാച്ചിലില്‍ പൂർണമായും ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താനായിട്ടില്ല.

ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനത്തിനുള്ള മറ്റൊരു വെല്ലുവിളി. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആർക്കും എത്താനാകാത്തതാണ് ആശങ്ക.

മുണ്ടക്കൈ ബ്ലോക്ക് പഞ്ചായത്തംഗം രാഘവൻ ആണ് ദൃശ്യങ്ങള്‍ പകർത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സ്ഥലത്തേക്ക് എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തകരും ഉടനെത്തുമെന്നാണ് വിവരം. ഉരുള്‍പൊട്ടലിനെ തുടർന്ന് ചൂരല്‍മല, മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവിടേക്ക് ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ പറഞ്ഞു. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്തുള്ളവർ ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതും മലവെള്ളപ്പാച്ചില്‍ തുടരുന്നതും തടസമായിരിക്കുകയാണ്. പാറക്കെട്ടില്‍ പിടിച്ചുനില്‍ക്കാൻ ആളുകള്‍ വിളിച്ചുപറയുന്നുണ്ട്.മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്കൂളിന് സമീപത്താണ് കുടുങ്ങി കിടക്കുന്നത്.