Spread the love

 

തൃശ്ശൂർ: സിഗ്നൽ തെറ്റിച്ചെത്തിയ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി ജീസൺ (32) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജീസണിന്റെ ഭാര്യ നിമിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

 

പോട്ട ആശ്രമം സിഗ്നൽ ജംങ്ഷനിലിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. സർവ്വീസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്ന ബൈക്കിനെ സിഗ്നൽ മറികടക്കാനായി അമിത വേഗത്തിലെത്തിയ ട്രാവലർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റെഡ് സിഗ്നൽ തെളിഞ്ഞശേഷവും ട്രാവലർ മുന്നോട്ട് എടുത്തപ്പോഴാണ് അപകടം.

 

സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീസണെ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group