Spread the love

 

കോട്ടയം: ബസ് യാത്രയ്ക്കിടെ സഹയാത്രികയായ യുവതിയെ കടന്നുപടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്‌തു. ഏറ്റുമാനൂർ കാണക്കാരിയിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ ദീപു പീറ്ററിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

വെള്ളിയാഴ്ച രാവിലെ കോട്ടയത്തുനിന്നും പാലായ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ യുവതിയുടെ സീറ്റിനടുത്തുവന്നിരുന്ന പ്രതി യുവതിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

യുവതിയുടെ പരാതിയിൽ പാലാ പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group