video
play-sharp-fill

കോട്ടയം സി.എം.എസ് കോളേജ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം സി.എം.എസ് കോളേജ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കോട്ടയം : സി.എം.എസ് കോളേജ് റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർ ദിശയിൽ നിന്നെത്തിയ കാറിൽ ഇടിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരിയായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമരകം ഭാഗത്തുനിന്നും എത്തിയ കാഞ്ഞിരം സ്വദേശി രാഹുൽ കെ സന്തോഷിൻ്റെ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ നിന്നെത്തിയ മണർകാട് സ്വദേശി മിനോ ജോസഫിൻ്റെ കാറിൽ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ നിസാര പരിക്കേറ്റ ഇരു  കാറിലുമുണ്ടായിരുന്ന യാത്രക്കാരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ട സിഎംഎസ് കോളജ് റോഡിൽ  പോലീസെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.