play-sharp-fill
ഉദ്ഘാടന ചടങ്ങില്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ല; പാരീസ് ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച്‌ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ

ഉദ്ഘാടന ചടങ്ങില്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ല; പാരീസ് ഒളിംപിക്സ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച്‌ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ

പാരിസ്: പാരീസ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച്‌ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസി‍ഡന്റ് പി ടി ഉഷ.

ചടങ്ങില്‍ കായികതാരങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നാണ് പി ടി ഉഷ പറഞ്ഞത്. നിരവധി കായികതാരങ്ങളുടെ ആഘോഷമാണ് ഒളിംപിക്സ്. ഉദ്ഘാടന ചടങ്ങില്‍ കുറച്ച്‌ സമയം മാത്രമെ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളുവെന്നും അതൊഴിവാക്കിയാല്‍ മറ്റെല്ലാം മികച്ച രീതിയില്‍ സംഘാടകർ നടത്തിയിട്ടുണ്ടെന്നും പി ടി ഉഷ പ്രതികരിച്ചു.

കായിക താരങ്ങള്‍ക്കായി ഇന്ത്യൻ സർക്കാർ നല്‍കുന്ന പിന്തുണയെക്കുറിച്ചും മുൻ താരം പ്രതികരിച്ചു. താൻ മത്സരിച്ചിരുന്ന കാലത്ത് താരങ്ങള്‍ക്ക് സർക്കാരില്‍ നിന്നോ മറ്റെവിടെനിന്നെങ്കിലുമോ യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂറോപ്പിന് പുറത്ത് മൂന്ന്, നാല് മത്സരങ്ങളില്‍ താൻ പങ്കെടുത്തിട്ടുണ്ട്. ഒരു തവണ മെഡല്‍ നേടി. അനുഭവക്കുറവ് കാരണം തനിക്ക് ഒരു മെഡല്‍ നഷ്ടമായി. എന്നാല്‍ 10-20 വർഷത്തില്‍ ഇന്ത്യൻ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പി ടി ഉഷ പറഞ്ഞു.

താരങ്ങള്‍ക്കായി സർക്കാർ ഒരുപാട് തുക ചിലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് മികച്ച വിജയങ്ങള്‍ നേടാൻ കഴിയുന്നത്. 2022ലെ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ 107 മെഡലുകള്‍ നേടി. പാരിസ് ഒളിംപിക്സില്‍ ടോക്കിയോയേക്കാള്‍ മെഡലുകള്‍ നേടാൻ കഴിയുമെന്നും ഇന്ത്യൻ മുൻ താരം പി ടി ഉഷ വ്യക്തമാക്കി.