ആരോഗ്യമന്ത്രി ഇതൊന്നും കാണുന്നില്ലേ….? ഹോസ്റ്റലടക്കമുള്ള സൗകര്യങ്ങളില്ലാതെ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സർക്കാർ നഴ്സിംഗ് കോളേജ്; സാമ്പത്തിക പ്രതിസന്ധി മൂലം പഠനം നിർത്തേണ്ട അവസ്ഥയിൽ വിദ്യാര്‍ത്ഥികള്‍; ആരോഗ്യമന്ത്രിക്കെതിരെ സമരത്തിനൊരുങ്ങി പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍
പത്തനംതിട്ട: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യമന്ത്രിക്കെതിരെ സമരവുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍.
ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലാണ് പ്രതിഷേധം. ഹോസ്റ്റല്‍ സൗകര്യം പോലും ഇല്ലാത്തതു കാരണം സാമ്പത്തിക ബാധ്യത വന്ന പട്ടികവർഗ്ഗ വിദ്യാർത്ഥിനി പഠനം നിർത്തിയ സാഹചര്യം വരെ കോളേജിലുണ്ടായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച രാവിലെ കോളേജില്‍ നിന്ന് തുടങ്ങി ജനറല്‍ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളും നഴ്സിംഗ് കോളേജ് വിഷയം ഏറ്റെടുത്ത് സമരം തുടങ്ങിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രിൻസിപ്പലിന് കത്ത് നല്കി വയനാട്ടില്‍ നിന്നുള്ള ഒരു വിദ്യാർത്ഥി പഠനം നിർത്തിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സാമ്പത്തിക ബാധ്യതയാണ് കാരണം. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ ഇ- ഗ്രാൻ്റ് കിട്ടില്ല.
സർക്കാർ കോളേജായിട്ടും ഹോസ്റ്റല്‍ സൗകര്യമില്ല. വലിയ തുക മുടക്കി പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കണം. കോളേജിന് സ്വന്തമായി ബസ്സില്ല. സ്വന്തം ചെലവില്‍ ആശുപത്രികളില്‍ പരിശീലനത്തിന് പോകണം. ഇതെല്ലാം സാധാരണക്കാരായ വിദ്യാർത്ഥികള്‍ക്ക് താങ്ങാനുകുന്ന ചെലവല്ല.
ഐഎൻസി അംഗീകാരം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ വർഷം ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സർക്കാർ നഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങിയത്. ഒടുവില്‍ അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ആരോഗ്യ സർവകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടിയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി.