video
play-sharp-fill

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് കേസെടുത്തു

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് കേസെടുത്തു

Spread the love

 

കൊച്ചി: കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പൊലീസ് കേസെടുത്തു.

അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ എറണാകുളം എം.ജി റോഡിലാണ് സിനിമാ ഷൂട്ടിങിനിടെ അപകടമുണ്ടായത്. അപകടത്തില്‍

നടൻ അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർക്ക് പരിക്കേറ്റു. പരിസരത്തുണ്ടായ ഒരു

ബൈക്ക് യാത്രികനും പരിക്കുണ്ട്. ചെയ്സിങ് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട്

മറിയുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ അടുത്തില്ലാതിരുന്നതിനാൽ വൻ അപകടങ്ങള്‍ ഒഴിവായി.