play-sharp-fill
കോരുത്തോട് പഞ്ചായത്താഫീസ് വളപ്പില്‍ നിന്നും പൊളിച്ച റൂഫിങ് സാധങ്ങൾ കടത്താൻ ശ്രമം ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) പ്രതിഷേധവുമായി രംഗത്ത്

കോരുത്തോട് പഞ്ചായത്താഫീസ് വളപ്പില്‍ നിന്നും പൊളിച്ച റൂഫിങ് സാധങ്ങൾ കടത്താൻ ശ്രമം ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) പ്രതിഷേധവുമായി രംഗത്ത്

സ്വന്തം ലേഖകൻ

മുണ്ടക്കയം :കോരുത്തോട് പഞ്ചായത്താഫീസ് വളപ്പില്‍ നിന്നും പൊളിച്ച റൂഫിങ് സാധങ്ങൾ കടത്താൻ ശ്രമിച്ചകരാറുകാരനും, കൂട്ട് നിന്ന ഭരണ ഭരണസമിതിക്കും ഉദ്യോഗസ്ഥർ, എന്നിവർക്കെതിരെ നടപടി സ്വീകരിക്കുക, വിജിലൻസ് അന്വേഷണം നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) പ്രതിഷേധവുമായി രംഗത്ത്.

കോരുത്തോട് പഞ്ചായത്താഫീസ് വളപ്പില്‍ നിന്നും പൊളിച്ച റൂഫ് ആക്രി സാധനങ്ങൾ കടത്താന്‍ ശ്രമിച്ച വാഹനം കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു . പഞ്ചായത്താഫീസിന്റെ റൂഫിന്റെ അറ്റകുറ്റപ്പണികള്‍ക്കുശേഷം ഇവിടെ സൂക്ഷിച്ചിരുന്ന ലക്ഷകണക്കിന് രൂപ വില വരുന്ന സാമഗ്രികളാണ് കടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഡു കയറ്റുന്നത് ശ്രദ്ധയില്‍ പെട്ട പരിസരവാസികളാണ് നാട്ടുകാരെ വിവരം അറിയിക്കുകയും ഉടൻ വാഹനം തടയുകയും ചെയ്തത്, തുടർന്ന് കടത്താൻ ശ്രമിച്ചവർക്ക് പഞ്ചായത്തിലെ പ്രമുഖരുടെ ഒത്താശ ഉണ്ടന്നും നാട്ടുക്കാർ പറയുന്നു, തുടർന്ന് പ്രശ്നം ഒതുക്കി തീർക്കുകയാണ് ചെയ്തത് എന്നും കേരള കോൺഗ്രസ് (എം) ആരോപിക്കുന്നു.

വിജിലൻസ് അന്വേഷണം വേണമെന്നും, പഞ്ചായത്ത് ഓംബുഡ്സ്മാൻ പരാതി നൽകുമെന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും എന്നും കേരള കോൺഗ്രസ് എം കോരുത്തോട് മണ്ഡലം പ്രസിഡണ്ട് ജോയ് പുരയിടം അറിയിച്ചു.