Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷിതമാണെന്നും സമയത്ത് എത്തുമെന്നും മനസിലാക്കിയാല്‍ കൂടുതല്‍ പേർ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. അതിനായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയതെന്നും ​ഗണേഷ് മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

video
play-sharp-fill

‘കൂടുതല്‍ കെഎസ്‌ആർടിസി ബസ് റോഡിലിറക്കി, മദ്യപിച്ച്‌ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. മദ്യപിച്ച്‌ ഡ്യൂട്ടിയില്‍ ഇരിക്കുന്നവരെ മൂന്ന് മാസം സസ്പെൻഡ് ചെയ്തു. 90 ദിവസത്തിന് ശേഷം അവരെ പേപ്പർ വർക്ക് ഇല്ലാതെ അതേ ഡിപ്പോയില്‍ തന്നെ തിരിച്ച്‌ കയറ്റി. എന്നാല്‍, ഈ പദ്ധതി കൊണ്ട് വന്നപ്പോള്‍ പല മാധ്യമങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഒരു ദിവസം 70 – 80 പേരെ സസ്പെൻഡ് ചെയ്താല്‍ കെഎസ്‌ആർടിസിയില്‍ ജോലി ചെയ്യാൻ ആളില്ലാതെ വരുമെന്നാണ് ഇവർ കരുതിയത്. പക്ഷേ അത് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയില്ല. ഈ നടപടി തുടങ്ങിയിട്ട് 15 ആഴ്ച കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40-48 അപകടങ്ങള്‍ സംഭവിച്ചതില്‍ നിന്ന് കഴിഞ്ഞയാഴ്ചയില്‍ അപകടത്തിന്റെ എണ്ണം 26 ആയി കുറഞ്ഞു. അതിന്റെ ഒരു ഗുണം യാത്രക്കാരും റോഡിലൂടെ പോകുന്നവരും സുരക്ഷിതരാണ് എന്നതാണ്. കെഎസ്‌ആർടിയില്‍ ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ല.

മൊബെെല്‍ ഫോണ്‍ സംസാരിച്ച്‌ വണ്ടി ഓടിക്കുന്ന കെഎസ്‌ആ‌ർടിസി ഡ്രെെവറെ പിരിച്ച്‌ വിടും അല്ലെങ്കില്‍ സസ്പെൻഡ് ചെയ്യും. ഈ മാസം റെക്കോർഡ് ലാഭമാണ് കെഎസ്‌ആർടിസിക്ക് ലഭിച്ചത്. ശമ്പളത്തിന്റെ കാര്യത്തില്‍ ഉടനെ തീരുമാനം ഉണ്ടാകുമെന്ന് ഗണേഷ് കുമാർ പറഞ്ഞു.