play-sharp-fill
300 കോടിയുടെ പ്രൈവറ്റ് ജെറ്റ് സമ്മാനിച്ച്  സുക്കർബർഗ്; ഷാരൂഖ് 40 കോടിയുടെ അപാര്‍ട്‌മെൻ്റ്; ബച്ചൻ 30 കോടിയുടെ മരതക മാല; രണ്‍വീർ സിങ്ങും ദീപിക പദുക്കോണും  20 കോടി രൂപയുടെ കസ്റ്റമൈസ്ഡ് റോള്‍സ് റോയ്സ്; ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതിമാര്‍ക്ക് സമ്മാനപ്പെരുമഴ

300 കോടിയുടെ പ്രൈവറ്റ് ജെറ്റ് സമ്മാനിച്ച് സുക്കർബർഗ്; ഷാരൂഖ് 40 കോടിയുടെ അപാര്‍ട്‌മെൻ്റ്; ബച്ചൻ 30 കോടിയുടെ മരതക മാല; രണ്‍വീർ സിങ്ങും ദീപിക പദുക്കോണും 20 കോടി രൂപയുടെ കസ്റ്റമൈസ്ഡ് റോള്‍സ് റോയ്സ്; ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതിമാര്‍ക്ക് സമ്മാനപ്പെരുമഴ

മുംബൈ: ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹാഘോഷത്തിന് പിന്നാലെ നവദമ്പതികള്‍ക്ക് ലഭിച്ച സമ്മാനത്തിന്റെ പട്ടികയും പുറത്തുവന്നിരിക്കുകയാണ്.

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ആനന്ദിനും രാധികയ്ക്കും ബോളിവുഡ് താരങ്ങള്‍ സമ്മാനിച്ചത്.
ഷാരൂഖ് ഖാൻ സമ്മാനിച്ചത് 40 കോടി രൂപ വില വരുന്ന അപാർട്മെന്റാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രാൻസിലാണ് ഈ ആഡംബര അപാർട്മെന്റുള്ളത്.

ബച്ചൻ കുടുംബവും സമ്മാനത്തില്‍ ഒട്ടും പിന്നിലല്ല. 30 കോടി വിലമതിപ്പുള്ള ഒരു മരതക നെക്ക്ളേസാണ് അവർ രാധികയ്ക്ക് നല്‍കിയത്.
ആനന്ദിന്റേയും രാധികയുടേയും അടുത്ത സുഹൃത്തുക്കളും താരദമ്പതിമാരുമായ ആലിയ ഭട്ടും രണ്‍ബീർ കപൂറും ഒൻപത് കോടി രൂപ വില വരുന്ന മെഴ്സിഡീസാണ് സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരദമ്പതിമാരായ രണ്‍വീർ സിങ്ങും ദീപിക പദുക്കോണും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 20 കോടി രൂപ വില വരുന്ന കസ്റ്റമൈസ്ഡ് റോള്‍സ് റോയ്സാണ് ഇവരുടെ സമ്മാനം.

ലക്ഷങ്ങള്‍ വില വരുന്ന സമ്മാനങ്ങളുമായി പട്ടികയില്‍ കത്രീന കൈഫ്-വിക്കി കൗശല്‍ ദമ്പതിമാരും സിദ്ധാർഥ് മല്‍ഹോത്ര-കിയാര അദ്വാനി ദമ്പതിമാരുമുണ്ട്. 19 ലക്ഷം രൂപ വില വരുന്ന സ്വർണമാലയാണ് കത്രീനയും വിക്കിയും രാധികയ്ക്ക് നല്‍കിയത്. 25 ലക്ഷം രൂപയുടെ ഹാൻഡ്മെയ്ഡ് ഷാള്‍ ആണ് കിയാരയുടേയും സിദ്ധാർഥിന്റേയും സമ്മാനം.

അതുപോലെ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും ആമസോണ്‍ സിഇഒ ജെഫ് ബെസോസും കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 300 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റാണ് സുക്കർബർഗ് സമ്മാനിച്ചതെന്നാണ് സൂചന. 11.5 കോടി രൂപ വില വരുന്ന ആഡംബ കാറാണ് ആമസോണ്‍ മുതലായിളുടെ സമ്മാനമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.