Spread the love

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിൽ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകൾ.

video
play-sharp-fill

താല്‍ക്കാലിക നിയമനമാണ്. ഇതിലേക്കായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വെറ്ററിനറി സയന്‍സിലെ ബിരുദധാരികളായ എ.ബി.സി ട്രെയിനിങ് കഴിഞ്ഞ തൊഴില്‍രഹിതരായര്‍ക്ക് മുന്‍ഗണന. ആറുമാസമാണ് നിയമന കാലാവധി. ശമ്പളം 44020 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോ​ഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ ജൂലൈ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2520297.