Spread the love

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ
കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി
ജാനകി വിശ്വനാഥം എന്ന പേരിൽ പാട്ട് കൂട്ടം ജൂലൈ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുo.

video
play-sharp-fill

മലയാളത്തിൻ്റെ പ്രിയപ്പെട്ട എം എസ് വിശ്വനാഥനും
എസ് ജാനകിയ്ക്കും ആദരവായി നടത്തുന്ന പാട്ട് കൂട്ടം 2022-24 വർഷങ്ങളിലെ
സംസ്ഥാന സ്കൂൾ കലോത്സവ ഗായിക പ്രതിഭ അപർണ രാജേഷ് ഉദ്ഘാടനം ചെയ്യും ,

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഏ എം ബിന്നു വിശിഷ്ട അതിഥിയായി
പങ്കെടുക്കുന്ന ചടങ്ങിൽ .ഗായകൻ
പി കെ അനിൽകുമാർ ചിത്രകാരൻ ആയില്യം വിജയകുമാർ എന്നിവരെ അനുമോദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം എസ് വിശ്വനാഥന്റെയും
എസ് ജാനകിയുടെയും സിനിമയിലെ ഗാനങ്ങൾ കലാഭവൻ സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന്

ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണന്ന് പ്രസിഡൻറ്
എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി
എസ് ഡി പ്രേംജിയും അറിയിച്ചു.