video
play-sharp-fill

മഴയിൽ നിയന്ത്രണം വിട്ട് കറങ്ങി സ്വിഫ്റ്റ് ഡിസയർ, വീടിന്റെ മതിലിൽ ഇടിച്ച്, നിർത്താതെ പോയി

മഴയിൽ നിയന്ത്രണം വിട്ട് കറങ്ങി സ്വിഫ്റ്റ് ഡിസയർ, വീടിന്റെ മതിലിൽ ഇടിച്ച്, നിർത്താതെ പോയി

Spread the love

പട്ടാമ്പി : പട്ടാമ്പി വിളയൂരില്‍ റിവേഴ്സില്‍ അമിത വേഗതയില്‍ എത്തിയ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ചു.

തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. പട്ടാമ്ബി ഭാഗത്ത് നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വീടിന്റെ മതില്‍ ഭാഗികമായി തകർന്നു. അപകടത്തില്‍പ്പെട്ട കാർ നിർത്താതെ പോയി.

മഴയില്‍ നനഞ്ഞു കുതിര്‍ന്ന റോഡില്‍ അമിത വേഗതയിലെത്തിയ കാര്‍ തെന്നി കറങ്ങിയതായാകാമെന്നാണ് നിഗമനം. എന്നാല്‍, അപകടമുണ്ടായിട്ടും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. അടുത്തിടെ മൂന്നാമത്തെ അപകടമാണ് ഈ പ്രദേശത്ത് നടക്കുന്നത്. കാർ അമിത വേഗതയിലായിരുന്നെന്ന് ദൃശ്യങ്ങളില്‍ തന്നെ കാണാം. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. സമീപത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group