video
play-sharp-fill
കോട്ടയത്ത് കനത്ത മഴ: മൂന്നിടത്ത് മരം വീണു: 2 കാറുകൾക്ക് തകരാർ: വടവാതൂരിൽ മതിൽ തകർന്നു വീണു.

കോട്ടയത്ത് കനത്ത മഴ: മൂന്നിടത്ത് മരം വീണു: 2 കാറുകൾക്ക് തകരാർ: വടവാതൂരിൽ മതിൽ തകർന്നു വീണു.

 

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയത്ത് മൂന്നിടത്ത് മരം വീണു മറ്റൊരിടത്ത് മതിൽ തകർന്നു വീണു. ആർക്കും പരിക്കില്ല. മരംവീണ്
രണ്ട് കാറുകൾക്ക് കേടുപാടുണ്ടായി.
കോട്ടയത്തെ പ്ലാന്റേഷൻ കോർപ്പറേഷന്റെ വടവാതൂരിലുള്ള ക്വാർട്ടേഴ്‌സിലേയ്ക്കുള്ള മതിൽ തകർന്നു.

മതിൽ പൂർണമായും തകർന്ന് റോഡിലേയ്ക്കു വീഴുകയായിരുന്നു.

ഇതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിലാണ് തകർന്നത്.

വടവാതൂരിലാണ് ഇവരുടെ ക്വാർട്ടേഴ്‌സ് ഉള്ളത്. ഈ ക്വാർട്ടേഴ്‌സിന്റെ മതിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു.

ഈ മതിലിന്റെ അപകടാവസ്ഥ നാട്ടുകാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.. എന്നാൽ, ഇതിന്റെ അറ്റകുറ്റപണി നടത്താനോ അപകടം ഒഴിവാക്കാനോ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ലന്ന പരാതി ഉയർന്നിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ മതിൽ റോഡിലേയ്ക്ക് ഇടിഞ്ഞു വീണിരിക്കുന്നത്.
മുട്ടമ്പലം പിഎസ് സി ഓഫീസിന് സമീപം മരം വീണു. ഫയർഫോഴ്സ് എത്തിയാണ് വെട്ടി നീക്കിയത്.കൊല്ലാട് പാറയ്ക്കൽ കടവിൽ മരം ചരിഞ്ഞു വീണു. ഇവിടെയും ഫയർഫോഴ്സ് എത്തിയാണ് മരം നീക്കം ചെയ്തത്.
വെച്ചൂർ ബണ്ട് റോഡിൽ മരം വീണ് രണ്ടു കാറുകൾക്ക് തകരാർ സംഭവിച്ചു.